IndiaLatest

നമുക്ക് ആരുടെയും മണ്ണ് വേണ്ട നമ്മള്‍ ആഗ്രഹിക്കുന്നത് സമാധാനം

“Manju”

ശ്രീജ.എസ്

നാഗ്പൂര്‍: ഇന്ത്യയ്ക്ക് പാകിസ്ഥാന്‍റെയോ ചൈനയുടെയോ ഭൂമിയില്‍ താല്‍പ്പര്യമില്ലെന്നും. ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യം സമാധാനവും ശാന്തതയുമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ജന്‍ സംവാദ് വെര്‍ച്വല്‍ റാലിയില്‍ ഗുജറാത്തിലെ അണികളെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇതിനായി അയല്‍രാജ്യങ്ങളുമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കും. അടുത്തിടെ ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് അതിര്‍ത്തി ലംഘനം സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു നിതിന്‍ ഗഡ്ഗരിയുടെ വാക്കുകള്‍.

Related Articles

Back to top button