IndiaInternationalLatest

സജന്‍ പ്രകാശ് ; ഒളിമ്പിക്‌സിന് നേരിട്ട്‌ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം

“Manju”

sajan prakash
റോം: മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോ​ഗ്യത. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്സിൽ സജൻ മത്സരിക്കുക. ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ.
റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങള്‍ ഉള്‍പ്പെടുന്ന എ വിഭാഗത്തിലാണ് സജന്‍ എത്തിയിരിക്കുന്നത്. 1:56:38 സെക്കൻഡിലാണ് സജൻ ഒന്നാമതായി ഫിനിഷ് ചെയ്തത്. 1:56.48 സെക്കൻഡായിരുന്നു ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത ഉറപ്പാക്കാൻ വേണ്ടിയിരുന്നത്.
മുന്‍പ് ബെല്‍ഗ്രേഡ് ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. അന്ന് 0.48 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സജന് ഒളിമ്പിക്‌സ് യോഗ്യത നഷ്ടമായത്.

Related Articles

Back to top button