India

16 കോടി രൂപയുടെ മരുന്ന്​ ; ഒരു വയസ്സുകാരി ജീവിതത്തിലേക്ക്

“Manju”

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന്​ ‘ലോട്ടറി’ സ​മ്പ്രദായത്തിലൂടെ ലഭിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക് . അബ്ദുള്ള -ആയിഷ ദമ്പതികളുടെ ഒരു വയസ്സുള്ള കുഞ്ഞാണ് ഭാഗ്യദേവതയുടെ കൈപിടിച്ച് മരണത്തിൽ നിന്ന് കരകയറിയത് . 16 കോടി രൂപയുടെ മരുന്നാണ്​ ലോട്ടറി സ​മ്പ്രദായത്തിലൂടെ കുഞ്ഞ് സൈനബയ്ക്ക് ലഭിച്ചത്​.

നാഡീകോശങ്ങളുടെയും മോട്ടോർ ന്യൂറോണുകളുടെയും നഷ്ടം മൂലം പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന പേശി ക്ഷയിക്കുന്ന അപൂർവ ന്യൂറോ മസ്കുലർ ഡിസോർഡറാണ് സ്പൈനൽ മസ്കുലർ അട്രോഫി. അപൂർവ ജനിതക രോഗമാണിത് .​ പ്രായത്തിനനുസരിച്ച് അവസ്ഥ വഷളായികൊണ്ടിരിക്കുന്ന രോഗമാണിത് . ഇതിന്റെ ചികിത്സ ജീൻ തെറാപ്പിയാണ് . 2018ൽ അബ്​ദുള്ളയുടെയും ആയിഷയുടെയും ആദ്യ കുഞ്ഞും ഇതേ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.​

16 കോടി രൂപയാണ്​ ഇതിന്റെ ഒരു സിംഗിൾ ഡോസ്​ ‘സോൾജെൻസ്​മ’ മരുന്നി​ന്റെ വില. മരുന്ന്​ വികസിപ്പിക്കാൻ നടത്തിയ ഗവേഷണങ്ങളുടെ ചിലവാണ്​ വില ഉയരാൻ കാരണം. മാതാപിതാക്കൾ മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു . ഒപ്പം അബ്ദുള്ള മകളുടെ പേര് എസ്​.എം.എ രോഗത്തിന്​ ചികിത്സ സഹായം നൽകുന്ന കെയർ എസ്​.എം.എയിൽ രജിസ്​റ്റർ ചെയ്തു .

ശനിയാഴ്​ചയാണ് ഈ സന്തോഷ വാർത്ത അവരെ തേടി എത്തിയത് . ലോട്ടറി നറുക്കെടുപ്പിലൂടെ 16 കോടിയുടെ മരുന്നിന്​ സൈനബ്​ അർഹയായെന്നായിരുന്നു വാർത്ത. മറ്റു മൂന്നുകുട്ടികളും സൈനബിനൊപ്പം തെ​രഞ്ഞെടുക്ക​പ്പെട്ടു. ന്യൂഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് ഇന്നലെ തന്നെ മരുന്ന് നൽകുകയും ചെയ്തു

Related Articles

Back to top button