IndiaLatest

വാക്സിനേഷന്‍ അതി വേഗത്തിലാക്കണമെന്ന് വിദഗ്ധ സമിതി

“Manju”

ഡല്‍ഹി ;രാജ്യത്ത് കോവിഡ് മൂന്നാം തരംഗമെത്താന്‍ ഇനിയും വൈകാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചു. മൂന്നാം തരംഗം വൈകുമെന്നാണ് ഐ.സി.എം.ആര്‍ പഠനങ്ങള്‍ പറയുന്നത്. ഈ അവസരത്തില്‍ കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ അറിയിച്ചു.

ഇനി വരും ദിവസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ നല്‍കുകയെന്നതാണ് ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായും ഡോ. അറോറ അറിയിച്ചു. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് തുടക്കത്തിലോ കുട്ടികള്‍ക്ക് വാക്സിന്‍ പരമാവധി ലഭ്യമാക്കും. സൈഡസ് കാഡിലയുടെ 12നും 18നും ഇടയിലുള്ളവര്‍ക്കായുള്ള വാക്‌സിന്‍ നിര്‍മാണം ഏകദേശം പൂര്‍ത്തിയായതായും അറോറ അറിയിച്ചു.

Related Articles

Back to top button