KeralaLatestThrissur

ജോസഫൈനെതിരെ ഒളിമ്പ്യന്‍ മയൂഖ ജോണി

“Manju”

തൃശ്ശൂര്‍: എം.സി. ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസില്‍ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായയാണ് ഒളിമ്പ്യന്‍ മയൂഖ ജോണി രംഗത്തെത്തിയത്. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസില്‍ നീതി നിഷേധിച്ചത്. ആ കേസില്‍ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 2016ലാണ് തന്റെ സുഹൃത്തിനെ വീട്ടില്‍ കയറി ചാലക്കുടി സ്വദേശി ജോണ്‍സണ്‍ എന്ന വ്യക്തി ബലാത്സംഗം ചെയ്തത്. രാഷ്ട്രീയ സ്വാധീനവും സാമ്ബത്തിക സ്വാധീനവുമുള്ള വ്യക്തിയായിരുന്നു ജോണ്‍സണ്‍. സംഭവുമായി ബന്ധപ്പെട്ട് ആളൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാനാകില്ലെന്നാണ് ഇവര്‍ പറഞ്ഞത്. മജിസ്‌ട്രേറ്റിനു രഹസ്യമൊഴിയും നല്‍കിയിരുന്നു.
തുടര്‍ന്ന് വനിത കമ്മീഷനുമായി ബന്ധപ്പെട്ടെങ്കിലും അന്നത്തെ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതിക്കു വേണ്ടിയാണ് ഇടപെട്ടതെന്നും മയൂഖ ആരോപിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെകൂടി പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണ്. പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയാണെന്നും, വിവാഹത്തിന് ശേഷവും ഭീഷണി തുടരുകയാണെന്നും മയൂഖ പറഞ്ഞു. തൃശ്ശൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്ബ്യന്‍ മയൂഖ ജോണി പൊലീസിനും, വനിതാകമ്മീഷനും എതിരെ ആക്ഷേപം ഉന്നയിച്ചത്.

Related Articles

Back to top button