InternationalLatest

ടി20 ക്രിക്കറ്റിനെ താന്‍ ക്രിക്കറ്റായി കണക്കുകൂട്ടിയിട്ടില്ല: മൈക്കല്‍ ഹോള്‍ഡിങ്

“Manju”

ജമൈക്ക: ഐപിഎല്ലില്‍ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തി വിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്. താന്‍ ക്രിക്കറ്റിനെക്കുറിച്ച്‌ മാത്രമേ കമന്ററി പറയാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നായിരുന്നു ഹോള്‍ഡിങിന്റെ മറുപടി. ടി20 ക്രിക്കറ്റിനെ താന്‍ ക്രിക്കറ്റായി കണക്കുകൂട്ടിയിട്ടില്ലെന്നാണ് ഹോള്‍ഡിങ് വ്യക്തമാക്കുന്നത്.

വിന്‍ഡീസ് ക്രിക്കറ്റിന്റെ പതനം ടി20 ക്രിക്കറ്റിന് പിന്നാലെ പോകുന്നതിനാലാണെന്നും ഹോള്‍ഡിങ് വ്യക്തമാക്കി. ഇതില്‍ കളിക്കാരെ പറഞ്ഞിട്ട് കാര്യമില്ലെന്നും അധികാരികളാണ് ഇതിന് ഉത്തരവാദികളെന്നും ഹോള്‍ഡിങ് തുറന്നടിച്ചു.
‘പല വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കും രാജ്യത്തിനായി കളിക്കാന്‍ താല്പര്യമില്ല. ആറ് ആഴ്ചത്തേക്ക് 6,00,000 – 8,00,000 ഡോളര്‍ സമ്പാദിക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യുക? ഞാന്‍ ക്രിക്കറ്റര്‍മാരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച്‌ അധികാരികളാണ് ഇതിന് ഉത്തരവാദികള്‍. വെസ്റ്റിന്‍ഡീസ് ടി20 ടൂര്‍ണമെന്റുകളില്‍ വിജയിക്കും. എന്നാല്‍ അത് ക്രിക്കറ്റല്ല’ ഹോള്‍ഡിങ് പറഞ്ഞു.

Related Articles

Back to top button