KeralaLatest

നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരിൽ ആൾക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണം- അനുമോൾ

“Manju”

നിറത്തിന്റെയും ജാതിയുടെയുമൊക്കെ പേരിൽആൾക്കാരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് നടി അനുമോൾ ആവശ്യപ്പെടുന്നത്. വസ്‍ത്രങ്ങൾ,ആക്സസറീസ് , വാക്കുകൾ, ലിംഗഭേദം, നിറം, ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്‍പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.
ആളുകൾ സ്വയം കൂടുതൽ യാഥാർഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കണമെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അനുമോൾ പറയുന്നു.ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോൾ ഇപോൾ അഭിനയിക്കുന്നത്. അവളാൽ എന്ന് അർഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. നെടുമുടു വേണുവും ടായ‍യിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നമ്പൂതിരി സ്‍ത്രീകൾ നേരിടേണ്ടി വന്ന ചൂഷണം പ്രമേയമാകുന്ന സിനിമയിൽ ബാബു നമ്പൂതിരിയടക്കമുള്ള ഒട്ടേറെ അഭിനേതാക്കൾ ഭാഗമാകുന്നുണ്ട്.

Related Articles

Back to top button