Kerala

അർജ്ജുൻ ആയങ്കിയെ ജൂലൈ ആറ് വരെ കസ്റ്റഡിയിൽ വിട്ടു

“Manju”

കൊച്ചി: രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടു. ജൂലൈ ആറ് വരെ അർജ്ജുൻ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു.

സ്വർണക്കള്ളക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജ്ജുൻ ആയങ്കിയാണ്. അർജ്ജുനെ രണ്ടാഴ്ച്ചത്തേയ്ക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റഡി അപേക്ഷയിൽ കസ്റ്റംസ് ആവശ്യപ്പെട്ടത്. അർജ്ജുൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. എന്നാൽ കസ്റ്റംസിന്റെ ആരോപണങ്ങൾ അർജ്ജുൻ നിഷേധിച്ചിരുന്നു.

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെയാണ് അർജ്ജുനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ സ്വർണക്കടത്തിന് എതിരായ തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷമായിരുന്നു അർജ്ജുൻ കസ്റ്റംസിന് മുന്നിലെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തിയ സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അർജ്ജുൻ ആയങ്കി.

Related Articles

Back to top button