KeralaLatest

ഇന്ന് ലോക സൈക്കിള്‍ ദിനം

“Manju”

 

പത്ത് ദിവസം മുൻപത്തെ വാർത്തയാണ്. സുഖമില്ലാത്ത, എഴുന്നേറ്റു നിൽക്കാൻ വയ്യാത്ത അച്ഛനെ പിന്നിലിരുത്തി മകൾ സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ.ബീഹാറിലെ ഒരു പതിനഞ്ചുകാരി,ജ്യോതികുമാരി ഗിയറില്ലാത്ത സാധാരണ സൈക്കിളിന് പിന്നിൽ സുഖമില്ലാത്ത അച്ഛനെ ഇരുത്തി, 7 ദിവസം കൊണ്ട് 1200 ദൂരം സഞ്ചരിച്ച് വീടണഞ്ഞിരിക്കുന്നു.ഒരു ദിവസം ശരാശരി 170 കിലോമീറ്ററിലധികം.ജ്യോതി സൈക്കിൾ ചവിട്ടി.
പലപ്പോഴും ഭക്ഷണമില്ല. വെള്ളം മാത്രം കുടിച്ചുള്ള സൈക്കിളോടിക്കൽ. ..

.കഴിക്കാൻ അത്യാവശ്യ ഭക്ഷണം, കുടിക്കാൻ വെള്ളം, എനർജി ഡ്രിങ്ക്, സൈക്കിളിൽ പരമാവധി ഭാരം കുറയ്ക്കൽ, ഗിയറുള്ള സൈക്കിൾ എന്നീ സൌകര്യങ്ങളോടെയാണ് പ്രഗത്ഭർ പോലും വലിയ ദൂരം സൈക്കിളോടിക്കുന്നത്
.
ഇന്നു ജൂണ്‍ 3, ലോക സൈക്കിൾ ദിനമാണ് ഈ ദിനത്തിൽ ഓർക്കേണ്ടത് അസാമാന്യ ധൈര്യവും സഹനശക്തിയും ആത്മവിശ്വാസവുലുള്ള ജ്യോതികുമാരി എന്ന പിഞ്ചു ബാലികയെ ആണ്.പെണ്‍കുട്ടിയെ ട്വിറ്ററില്‍ ഇവാങ്ക ട്രംപ്..അഭിനന്ദിച്ചിരുന്നു

അമേരിക്കക്കാരനായ പ്രൊഫസ്സർ ലാസ്സക് സിബിൾസ്‌കി ആണ് ലോക ബൈസൈക്കിൾ ദിന പ്രമേയം പാസാക്കുന്നതിന് യുഎന്നിനെ പ്രേരിപ്പിക്കുന്നതു നടത്തിയ ശ്രമങ്ങളുടെ ഫലമായി അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.സൈക്കിള്‍ ഓടിക്കുമ്പോള്‍ ഹൃദയാരോഗ്യം വര്‍ദ്ധിക്കും. ഗതാഗത കുരുക്കും, വായു, ശബ്ദ മലിനീകരണവും സൈക്കിള്‍ കുറയ്ക്കും. നല്ലൊരു വ്യായാമം കൂടിയാണ് സൈക്കിളിലുള്ള സവാരി

വട്ടത്തില്‍ ചവുട്ടിയാല്‍ നീളത്തില്‍ ഓടുന്ന സൈക്കിള്‍. രണ്ട് ചക്രങ്ങളുള്ള നടുവില്‍ ചവുട്ടിയാല്‍ ഓടുന്ന വാഹനമാണ് ഓര്‍മ്മയില്‍ എന്നും എല്ലാര്‍ക്കും ഒരു സൈക്കിള്‍ കാലമുണ്ട്. സൈക്കിളിലുള്ള യാത്ര മലിനീകരണത്തെ തടയും അല്ല ആരോഗ്യവും സംരക്ഷിക്കും. ഓഫീസിലേക്ക് സൈക്കിള്…ചവിട്ടി പോവുന്നത് പെട്രോളടിക്കാനുള്ള കാശ് ലാഭിച്ചു തരുമെന്ന് മാത്രമല്ല, അത് നല്ലൊരു വ്യായാമം കൂടിയാണ..

ലോക്ക്ഡൗൺ കാലത്ത്ദിവസവും 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി ജോലിക്കെത്തുന്ന പോലീസുകാരൻ ഈയിടെ വാർത്തകളിൽ നിറഞഞിരുന്നു കണ്ണൂർ നാർക്കോട്ടിക് ഡി വൈ എസ പി ഓഫീസിലെ എ എസ ഐ ബാവുപറമ്പ് സ്വദേശി കെ വി പ്രസാദാണ് തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് നിത്യവും സൈക്കിളിൽ എത്തുന്നതു .

ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ഹര്‍ഷവര്‍ധനന്‍. കേന്ദ്ര മന്ത്രി യായി ചുമതലയേറ്റെടുക്കാന്‍ 2019.ൽ സൈക്കിള്‍ ദിനത്തില്‍സൈക്കിളിലെത്തി ഹര്‍ഷവര്‍ധന്‍.വ്യത്യസ്തനായി . സൈക്കിളിങ് ലളിതവും വിശ്വസിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ ഒന്നാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.തന്‍റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണിതെന്നും സുസ്ഥിരമായ വികസനലക്ഷ്യങ്ങളിലേക്ക് സൈക്കിളിങ് നല്‍കുന്ന സംഭാവനകള്‍ അടിവരയിടുന്നതിനാണ് യുഎന്‍ജിഎ ജൂണ്‍ 3 ലോക ബൈസൈക്കിള്‍ ദിനമായി പ്രഖ്യാപിച്ചതെന്നും മന്ത്രി അന്ന്ട്വീറ്റ് ചെയ്തിരു

ആര്‍ക്കും വേണ്ടാതെ തുരുമ്പെടുത്ത് പോവുകയാണ് ഇന്ന് സൈക്കിള്‍. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സൈക്കിള്‍ ചിവിട്ടി നടന്ന ഒരു കാലമുണ്ടായിരുന്നു. അന്നാര്‍ക്കും സൈക്കിളിനെ വേണ്ട. എന്നാല്‍ ഇന്നത്തെ ജീവിതത്തില്‍ സൈക്കിള്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഏത് വാഹനമോടിക്കാന്‍ പഠിക്കുന്നുണ്ടെങ്കിലും ആദ്യം വരുന്ന ചോദ്യം സൈക്കിള്‍ ബാലന്‍സ് ഉണ്ടോയെന്നാണ്. ആരോഗ്യം സംരക്ഷിക്കാനും സൈക്കിള്‍ സവാരി നല്ലതാണ്.

.ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിളുകള്‍ ഉല്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ചൈനയാണ്. ജപ്പാനും യൂറോപ്യന്‍ രാജ്യങ്ങളും സൈക്കിളുകളിലേക്ക് മാറിക്കഴിഞ്ഞു. മനുഷ്യന്റെ ജീവിതശൈലിയില്‍ നിന്നും പടിക്ക്പുറത്തായ സൈക്കിള്‍ തിരിച്ചുവരുന്നത് പ്രകൃതിക്ക് തന്നെ നല്ലതാണ്.

നികിത ലാല്‍വാനി, ഇന്ത്യയിലെ ആദ്യത്തെ ‘സൈക്കിള്‍ മേയര്‍’ എന്ന് അറിയപ്പെടുന്ന ആളാണ്. ഇന്‍സ്ട്രുമെന്‍റേഷന്‍ എഞ്ചിനീയറാണ് രാജസ്ഥാന്‍കാരി നികിത. ജോലി സ്ഥലത്..പോകണമെങ്കില്‍ മറ്റ് വാഹനസൗകര്യങ്ങളൊന്നുമില്ല. അങ്ങനെയാണ്, സൈക്കിളില്‍ പോകാമെന്ന് നികിത…തീരുമാനിക്കുന്നത്.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, നാല് കിലോമീറ്ററോളം ദൂരം അതിനായി നികിത സൈക്കിള്‍ ചവിട്ടി. പിന്നെ സൈക്ലിംഗ് പ്രസ്ഥാനത്തിന്റെ വക്താവായി.

Related Articles

Check Also
Close
Back to top button