IndiaLatest

എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മോസ്‌കോ വിമാനം റദ്ദാക്കി

“Manju”

ഡല്‍ഹിമോസ്‌കോ യാത്രാ വിമാനം എയര്‍ ഇന്ത്യ റദ്ദാക്കി. റഷ്യയുക്രൈന്‍ യുദ്ധം നടക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു ഈ വിമാനം സര്‍വീസ് നടത്തിയിരുന്നത്. രാജ്യാന്തര ഏജന്‍സികളാണ് എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ ഇന്‍ഷുര്‍ ചെയ്തിരുന്നത്.

മറ്റു പല വിമാന കമ്പനികളും യുദ്ധത്തെത്തുടര്‍ന്ന് റഷ്യന്‍ വ്യോമപാത ഉപയോഗിക്കാതിരുന്നെങ്കിലും എയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതേസമയം, ഡല്‍ഹിയില്‍നിന്ന് മോസ്‌കോയിലേക്ക് താഷ്‌കെന്റ്, ഇസ്താംബൂള്‍, ദുബായ്, അബുദാബി, ദോഹ തുടങ്ങിയ സ്ഥലങ്ങള്‍ വഴിയെത്താമെന്ന് റഷ്യന്‍ എംബസി അറിയിച്ചു.

യുദ്ധത്തെത്തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതില്‍നിന്ന് 36 രാജ്യങ്ങളെ റഷ്യ വിലക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള 27 രാജ്യങ്ങളെയും ഇക്കൂട്ടത്തില്‍ പെടുത്തിയിരുന്നു.

Related Articles

Back to top button