Latest

ഭാരതത്തിന്റെ സർവ്വ സൈനാധിപതി; ആചാരപരമായ സല്യൂട്ട് സ്വീകരിച്ച് ദ്രൗപദി മുർമു

“Manju”

ന്യൂഡൽഹി; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ രാഷ്‌ട്രപതി ഭവൻ അങ്കണത്തിലെത്തിയ ദ്രൗപതി മുർമുവിനെ ആചാരപരമായ സല്യൂട്ട് നൽകി വരവേറ്റു. മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനൊപ്പമെത്തിയാണ് ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിച്ചത്. രാഷ്‌ട്രപതിയുടെ പ്രത്യേക അംഗരക്ഷകരാണ് സല്യൂട്ട് നൽകിയത്.സല്യൂട്ട് സ്വീകരിച്ച ഇരുവരും നോർത്ത് കോർട്ടിലെ കാവേരി റൂമിലേക്ക് പോയി.

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി രാവിലെയാണ് മുർമു സത്യപ്രതിജ്ഞ ചെയ്തത്

ദ്രൗപതി മുർമു രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മുൻ രാഷ്‌ട്രപതിയുടെ അംഗരക്ഷകർ അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചിരുന്നു. പ്രോട്ടോകോൾ പ്രകാരം മുൻ രാഷ്‌ട്രപതി സല്യൂട്ട് സ്വീകരിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ വലത് വശത്ത് ദ്രൗപതി മുർമുവും ചീഫ് ജസ്റ്റിസും ഇടത് വശത്ത് ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനുമായിരുന്നു നിന്നിരുന്നത്.
സല്യൂട്ട് സ്വീകരിച്ച സംഘം അഞ്ചാം നമ്പർ കവാടത്തിൽ നിന്ന് സെൻട്രൽ ഹാളിലേക്ക് 2 വരിയായി നീങ്ങി.

രാജ്യമേൽപിച്ച വിശ്വാസമാണ് തന്റെ ശക്തി. തനിക്ക് തന്ന അവസരത്തിന് നന്ദിയെന്നായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ദളിതുകൾക്കും സ്വപ്നം കാണാമെന്നതിന്റെ തെളിവാണ് തന്റെ യാത്ര.പ്രാഥമിക വിദ്യാഭ്യാസം പോലും സ്വപ്നം കണ്ടിരുന്ന തലമുറയായിരുന്നു തന്റേത്. ഒഡീഷയിലെ ഒരു ചെറു ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര ഇവിടെ എത്തി നിൽക്കുന്നു.വനിതാ ശാക്തീകരണമാകും ലക്ഷ്യം.ദളിത് ഉന്നമനത്തിനായും പ്രവർത്തിക്കും.പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമാകും.സ്വാതന്ത്ര്യ സമര സേനാനികൾ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്കർ എന്നിവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് രാഷ്‌ട്രപതി പ്രസംഗത്തിൽ ഉറപ്പ് നൽകി.

Related Articles

Back to top button