InternationalMalappuram

സ്പാനിഷ് വനിതാ ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്

“Manju”

സ്പാനിഷ് വനിതാ ലീഗായ പ്രീമിയര്‍ ഡിവിഷന്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ബാഴ്‌സലോണ സ്വന്തമാക്കി. സ്ഥാനക്കാരായ ലെവന്റെ എസ്പാനിയോളുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് ബാഴ്‌സലോണ കിരീടം ഉറപ്പായത്. ബാഴ്‌സലോണയ്ക്ക് 26 മത്സരങ്ങളില്‍ 78 പോയിന്റും ലെവന്റെയ്ക്ക് 29 മത്സരങ്ങളില്‍ നിന്ന് 62 പോയിന്റുമാണുള്ളത്. ലീഗില്‍ എട്ടു മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാഴ്‌സലോണ കിരീടം ഉറപ്പിച്ചത്.

കഴിഞ്ഞ സീസണില്‍ കോവിഡ് കാരണം ലീഗ് പകുതിയ്ക്ക് അവസാനിച്ചപ്പോള്‍ ബാഴ്‌സലോണയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ബാഴ്‌സലോണക്ക് ഇത് ആറാം ലീഗ് കിരീടമാണ്. ഈ സീസണില്‍ ലീഗില്‍ കളിച്ച 26 മത്സരങ്ങളില്‍ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല. ലീഗ് കിരീടം ഉറപ്പായതോടെ ഇനി ചാമ്പ്യന്‍സ് ലീഗ് ഫൈനലാകും ബാഴ്‌സലോണയുടെ ലക്ഷ്യം.

Related Articles

Back to top button