IndiaLatest

കുവൈത്തിൽ വൻ ബാങ്ക് കവർച്ച

“Manju”

കുവൈറ്റ് സിറ്റി: കുവൈത്തിലെ ബാങ്കിൽ സുരക്ഷാ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് 32 ആയിരം ദിനാർ ബാങ്ക്‌ കവർച്ച നടത്തി കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. ഹവല്ലി പ്രദേശത്തെ ഒരു ഹോട്ടൽ അപ്പാർട്ട്‌മെന്റിൽ നിന്നാണു ഇയാൾ പിടിയിലായത്‌. 27 വയസുള്ള സ്വദേശി യുവാവാണ് പ്രതി.  ഇന്നലെ രാവിലെ ജഹറ തൈമ പ്രദേശത്തെ ബർഗാൻ ബാങ്കിന്റെ ശാഖയിൽ നിന്നും പ്രതി സെക്യുരിറ്റി ജീവനിക്കാരനെ കുത്തി പരിക്കേൽപ്പിച്ച് 32 ആയിരം ദിനാറുമായി കടന്നു കളയുകയായിരുന്നു.
ബാങ്കിലെ സുരക്ഷാ ക്യാമറയിൽ കുടുങ്ങിയ ഇയാൾക്ക് വേണ്ടി അന്വേഷണം തുടരുന്നതിനിടെയാണ് ഹവല്ലിയിലെ ഒരു സ്വാകാര്യ അപ്പാർട്ട്മെൻറ്റിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു എന്നാണ് സുരക്ഷാ സേന നൽകിയ വിവരം.

Related Articles

Back to top button