KeralaLatestMalappuram

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; പ്രദേശവാസികള്‍ ഭീതിയില്‍

“Manju”

Wayanad Citizen News-തോല്‌പെട്ടിയില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചു- Mathrubhumi
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ കാട്ടാനകള്‍ പോത്തുകളെ ആക്രമിച്ച്‌ ഒന്നിനെ കൊലപ്പെടുത്തി. വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയിറങ്ങിയ കാട്ടാനകളാണ് പള്ളിക്കാപറമ്പില്‍ ജോസഫിന്റെ രണ്ട് പോത്തുകളില്‍ ഒന്നിനെ കൊന്നത്.
റബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന ഇവയെ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ചെറിയ പോത്ത് ആക്രമണത്തില്‍ ഉടന്‍ ചത്തു. വലിയതിന്റെ ഒരു കൊമ്പ് ഊരിപ്പോയി. തുടകള്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു.
മലയാറ്റൂര്‍ വനമേഖലയില്‍ വരുന്ന കോട്ടപ്പാറയില്‍നിന്ന് ജനവാസമേഖലകളായ വേട്ടാമ്പാറ, മാലിപ്പാറ, വെറ്റിലപ്പാറ ഭാഗങ്ങളില്‍ രാത്രി കാട്ടാന ഇറങ്ങുന്നത് പതിവാണ്. എന്നാല്‍, വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് അപൂര്‍വമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് പോത്തുക്കളെ ആനകള്‍ കൊന്നിരുന്നു. പ്രദേശവാസികള്‍ ഭീതിയിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related Articles

Back to top button