InternationalLatest

ചാളമേരി ഇംഗ്ലീഷ് സിനിമയില്‍

“Manju”

കൊച്ചി: മിനിസ്ക്രീനിലൂടെ ‘ചാളമേരി’യായി വേഷമിട്ട് മലയാള സിനിമയിലെ തിരക്കുള്ള നടിയായി മാറിയ മോളി കണ്ണമ്മാലി ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. ആസ്ട്രേലിയന്‍ സിനിമാപ്രവര്‍ത്തകന്‍ കൂടിയായ മലയാളി ജോയ് കെ. മാത്യു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘ടുമോറോ’ യാണ് കന്നിച്ചിത്രം. വിവിധ ഭൂഖണ്ഡങ്ങളിലെ ഏഴ് വ്യത്യസ്ത ജീവിതകഥകള്‍ കോര്‍ത്തിണക്കിയ സിനിമയില്‍ ടാസോ, റ്റിസ്റ്റി, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയ ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രധാനവേഷമാണ് മോളിക്കും. മലയാള സിനിമയിലെ മോളിയുടെ അരങ്ങേറ്റവും 10 കഥകള്‍ സമന്വയിപ്പിച്ച ‘കേരള കഫേ’ യിലൂടെയായിരുന്നു. ഇംഗ്ലീഷ് സിനിമയിലെ ആദ്യവേഷവും മീന്‍ കച്ചവടക്കാരിയുടേതാണ്. അന്‍വര്‍, ചാപ്പാ കുരിശ്, പുതിയതീരങ്ങള്‍, പോപ്പിന്‍സ്, അന്നയും റസൂലും, ഭാര്യ അത്രപോര തുടങ്ങി 22 സിനിമകളില്‍ വേഷമിട്ടു. തിരുവനന്തപുരം മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു ടുമോറോയുടെ ചിത്രീകരണം ഉദ്ഘാടനം ചെയ്തു.

Related Articles

Check Also
Close
Back to top button