വണ്ടൂര്‍: മൈസൂരുവില്‍നിന്ന് കഞ്ചാവെത്തിച്ച് ജില്ലയില്‍ ചില്ലറ വില്പന നടത്തുന്ന സംഘം പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് വാണിയമ്പലം ശാന്തിനഗറില്‍ വെച്ചാണ് പൊലീസ് 10 കിലോ കഞ്ചാവുമായി മൂന്നുപേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. പൂക്കോട്ടുംപാടം പുന്നക്കാടന് ഷിഹാബ് (39), നിലമ്പൂര്‍ കോട്ടപറമ്പന്‍ ഹൗസില്‍ സെയ്തലവി (41), കാളികാവ് പൂങ്ങോട് പിലാക്കല്‍ നൗഷാദ് (47) എന്നിവരാണ് പിടിയിലായത്. അഞ്ച് പൊതികളിലായി കാറിന്റെ ഡിക്കിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇത് കടത്തിയ കാറും കസ്റ്റഡിയിലെടുത്തു.മൈസൂരുവില്‍നിന്ന് പച്ചക്കറി ലോറിയിലാണ് കഞ്ചാവ് എത്തിച്ചത്. ചെറിയ പൊതികളാക്കി ജില്ലക്കകത്തും പുറത്തും വില്‍ക്കുകയാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
Related Articles
കേന്ദ്രം നിഷേധിച്ച ടാബ്ലോ സംസ്ഥാനത്തെ റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്നാട്
January 26, 2022 4:24 PM
Check Also
Close
-
വരുമാനം കൂടുതല്‍ നല്‍കാമെന്ന തീരുമാനവുമായി യൂട്യൂബ്February 13, 2022 3:40 PM