KeralaLatest

ഡി.ജി.പിയെ നേരിട്ട് കാണും; ചെമ്പില്‍ അശോകന്‍

“Manju”

സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് മിശ്ര ചുമതലയേറ്റപ്പോള്‍ മുതല്‍ രൂപ സാദ്യശ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുകയാണ് നടന്‍ ചെമ്പില്‍ അശോകന്‍. ഇതിനെക്കുറിച്ച്‌ നടന്‍ തന്നെ പറയുമ്പോള്‍ “വലിയൊരു പോലീസ് ഓഫീസറുമായി സാദൃശ്യം വന്നതില്‍ സന്തോഷം മാത്രമല്ല അദ്ഭുതവുമുണ്ട്. ഫോണിലെ തന്റെ ചില പഴയ ചിത്രത്തിനാണ് കൂടുതല്‍ സാമ്യം. സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത’യില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ ഇന്നത്തെ അത്ര വണ്ണമില്ലായിരുന്നു. അന്ന് മുഖം അല്പം ഒട്ടിയായിരുന്നു. ക്ലീന്‍ ഷേവുമായിരുന്നു. ഇപ്പോള്‍ വണ്ണവും മീശയും വെച്ചപ്പോള്‍ അല്പം മാറ്റമുണ്ട്. സിനിമയിലെത്തി നല്ല ആഹാരമൊക്കെ കഴിച്ചപ്പോള്‍ വന്ന മാറ്റം. നാട്ടിലെ ഒരു കല്യാണവും വിടാതെ ഉണ്ണുകയല്ലേ. ചെമ്പില്‍ അശോകന്‍ പറഞ്ഞു. താമസിയാതെ ഡി.ജി.പി.യെ നേരില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button