IndiaInternationalSports

ടോക്കിയോ പാരാലിമ്പിക്‌സ്: ഇന്ത്യയെ നയിക്കാൻ മാരിയപ്പൻ

“Manju”

ന്യൂഡൽഹി: റിയോ ഒളിമ്പിക്‌സ് സ്വർണ്ണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലുവിന് അഭിമാന നേട്ടം. ടോക്കിയോ ഒളിമ്പിക്‌സിലെ ഇത്തവണത്തെ പാരാലിമ്പിക്‌സ് സംഘത്തെ നയിക്കാനുള്ള അവസരമാണ് തങ്കവേലുവിന് നൽകിയിരിക്കുന്നത്. 2016ൽ റിയോ ഒളിമ്പിക്‌സിലെ ഹൈജംപ് ഇനത്തിലാണ് മാരിയപ്പൻ ഇന്ത്യക്ക് അഭിമാനമായി സ്വർണ്ണ നേട്ടം കൈവരിച്ചത്. ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെയാണ് പാരാലിമ്പിക്‌സ് ടോക്കിയോവിൽ നടക്കുന്നത്.

‘ ടോക്കിയോ ഒളിമ്പിക്‌സ് പാരാലിമ്പിക്‌സ് സംഘത്തെ ഇത്തവണ മാരിയപ്പൻ തങ്കവേലു നയിക്കും. കൊറോണ കാലത്തും താരങ്ങളെല്ലാം മികച്ച രീതിയിൽ പരിശീലനം നടത്തു ന്നതിൽ സന്തോഷമുണ്ട്. എല്ലാവരുടെ ശാരീരിക ക്ഷമതയും മികച്ചതാണ്. കൊറോണ കാലഘട്ടം ആരുടേയും മനസ്സിനെ തളർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിരന്തരം എല്ലാ കായികതാരങ്ങളുമായും ഒളിമ്പിക്‌സ് അസോസിയേഷൻ ഭാരവാഹികൾ സംസാരിച്ചിരുന്നു.’ പാരാലിമ്പിക്‌സ് കമ്മറ്റി അദ്ധ്യക്ഷ ദീപ മാലിക് പറഞ്ഞു.

നമ്മുടെ താരങ്ങൾ ലോകവേദിയിലേക്കാണ് പോകുന്നതെന്ന ഗൗരവം ഉണ്ടാക്കാൻ തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. പരിശീലനവും അതുകൊണ്ട് തന്നെ ലോക നിലവാരത്തിൽ തന്നെയായിരുന്നു. ഒളിമ്പിക്‌സ് കമ്മറ്റിയുടെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ എല്ലാ സംവിധാനങ്ങളും പാരാലിമ്പിക്‌സ് താരങ്ങൾക്കായി ഒരുക്കി തന്നതിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് നന്ദി പറയുന്നുവെന്നും മാലിക് പറഞ്ഞു.

Related Articles

Back to top button