IndiaLatest

ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാനൊരുങ്ങി പ്രധാനമന്ത്രി

“Manju”

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലും അസമിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. രണ്ട് സംസ്ഥാനങ്ങളിലെയും ബഹുഭൂരിപക്ഷം മേഖലകളെ ഉള്‍പ്പെടുത്തിയാകും റാലികള്‍ സംഘടിപ്പിക്കുക.

പശ്ചിമ ബംഗാളില്‍ 20 റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. അയല്‍ സംസ്ഥാനമായ അസമില്‍ 6 തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇരു സംസ്ഥാനങ്ങളിലെയും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് നരേന്ദ്ര മോദി പ്രചാരണത്തിനെത്തുന്നത്. മോദിക്ക് പുറമെ, അമിത് ഷാ, ജെ.പി നദ്ദ, രാജ്‌നാഥ് സിംഗ്, യോഗി ആദിത്യനാഥ്, നിതിന്‍ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാന്‍, സ്മൃതി ഇറാനി എന്നീ സ്റ്റാര്‍ ക്യാമ്പയിനര്‍മാരും പ്രചാരണത്തിനിറങ്ങും

Related Articles

Back to top button