IndiaKeralaLatest

വാട്ട്‌സ്ആപ്പ് ഡോക്ടറുമാര്‍ പറഞ്ഞത് പ്രകാരം ആവിപിടിച്ചാല്‍ കൊവിഡ് മാറുമോ? വിദഗ്ധര്‍ പറയുന്നു

“Manju”

ഡല്‍ഹി:  കൊവിഡ് വരാതിരിക്കാനും വന്നാല്‍ ഉടന്‍ ഭേദമാകാനുമുള്ള മരുന്നുകള്‍ മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വരെ വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്നുണ്ട്. പൊതുജനാരോഗ്യസംവിധാനത്തെ തന്നെ അപകടപ്പെടുത്തുന്ന തരത്തിലാണ് ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പരക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.വ്യാപകമായി പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് നടത്തിയ വിലയിരുത്തലിലാണ് ഇവയെല്ലാം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തിയത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കുരുമുളക്, ഇഞ്ചി, ചുക്ക് തേന്‍, ഏലക്കായ തുടങ്ങിയവ കൊവിഡിനെതിരെ ഫലപ്രദമാമെന്ന് ലോകാരോഗ്യസംഘടന തന്നെ അംഗീകരിച്ചിട്ടുണ്ടെന്നാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അവകാശവാദം. ഇത്തരം കൂട്ടുകള്‍ ചേര്‍ത്ത് പുതുച്ചേരി സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ഥി ലോകം അംഗീകരിക്കുന്ന മരുന്ന് നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് പ്രചരണം. എന്നാല്‍ ഇതിനൊന്നും വാസ്തവവുമായി യാതൊരു ബന്ധമില്ലെന്നാണ് ഫാക്ട് ചെക്കിംഗ് സംവിധാനങ്ങള്‍ കണ്ടെത്തുന്നത്.

കൊവിഡ് വാക്‌സിനെടുക്കുന്ന സ്ത്രീകള്‍ക്കായി ചില സവിശേഷ നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പ് സര്‍വ്വകലാശാലകള്‍ നല്‍കിയിരുന്നു. ആര്‍ത്തവകാലത്ത് വാക്‌സിനെടുക്കുന്നത് സംബന്ധിച്ചുള്ള ഫോര്‍വേഡ് മെസോജാണ് ഇതിലേറ്റവും വ്യാപകമായി പ്രചരിച്ചത്.

ആര്‍ത്തവത്തിന് മുന്‍പും ശേഷവും വാക്‌സിന്‍ എടുക്കുന്നതിനെതിരെ വാട്ട്‌സ്ആപ്പ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് തെറ്റായ പ്രചരണമാണെന്നും ഇത് വിശ്വസിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഡോക്ടറുമാര്‍ പറഞ്ഞത് പ്രകാരം ആവിപിടിച്ചാല്‍ കൊവിഡ് മാറില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

Related Articles

Back to top button