KeralaLatest

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി എല്ലാവരും ഏറ്റെടുക്കണം: മന്ത്രി പി പ്രസാദ്

“Manju”

ആലപ്പുഴ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി എല്ലാവരും ഉത്തരവാദിത്തോടെ ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെയും കോസ്റ്റല്‍ ഫാര്‍മേഴ്സ് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണക്കാല പച്ചക്കറി വിത്ത്, പച്ചക്കറി തൈകള്‍, വാഴ വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ വീടുകളിലും വിഷരഹിത പച്ചക്കറികള്‍ ഉണ്ടാകണം. ഓണത്തിന് കൂടുതല്‍ പച്ചക്കറി ഉത്പാദിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍ ഈ സമയത്തിന് വലിയ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു – മന്ത്രി പറഞ്ഞു. ചടങ്ങില്‍ മുന്‍ പഞ്ചായത്ത് അംഗം കെ. വി. തിലകന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഡി. ഷിമ്മി, സൊസൈറ്റി സെക്രട്ടറി കെ. കെ. ജയറാം, കൃഷി ഓഫീസര്‍ റോഷ്മി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button