InternationalLatest

ക്യാപ്റ്റന്‍ മിതാലിക്ക് റെകോര്‍ഡ്

“Manju”

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമായി ‍‍ ക്യാപ്റ്റന്‍ മിതാലി രാജ്. മുന്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ചാര്‍ലോട് എഡ്വേര്‍ഡ്‌സിനെയാണ് താരം പിന്നിലാക്കിയത്. ഇം‍ഗ്ലണ്ടുമായുള്ള പരമ്പരയിലെ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് എഡ്വേര്‍ഡ്‌സിനെ മറികടന്ന് ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ മുന്നിലെത്തിയത്.

മത്സരത്തില്‍ പുറത്താവാതെ 75 റണ്‍സ് നേടിയതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി താരം 10,273 റണ്‍സാണ് സ്വന്തമാക്കിയത്. അതേസമയം, മിതാലിയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്‍ഡ്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 219 റണ്‍സ് മറിക്കടന്നു. എന്നാല്‍ പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച്‌ ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര നേടിയിരുന്നു.

Related Articles

Back to top button