Latest

സൈന്യവുമായുളള പോരാട്ടത്തില്‍ പതിനഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

“Manju”

മൊഗാദിഷു : സോമാലിയായില്‍ പതിനഞ്ച് അല്‍ഷബാബ് തീവ്രവാദികളെ സൈന്യം വധിച്ചു. ദുസാമാരബ് പട്ടണത്തില്‍ നടന്ന ശക്തമായ ഏറ്റുമുട്ടലില്‍ നിരവധി തീവ്രവാദികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എട്ടോളം സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ഷബാബ് തീവ്രവാദികളുെട പക്കല്‍ നിന്ന് വന്‍ തോതില്‍ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. നിരത്തുകളില്‍ മൈനുകള്‍ സ്ഥാപിച്ച്‌ നിരന്തരം ആളുകളെ കൂട്ടക്കൊല നടത്തുന്നത് അവരുടെ സ്ഥിരം രീതിയാണ്. സൊമാലിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് അടുത്ത ഒക്ടോബര്‍ മാസത്തിലാണ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ് അല്‍ഷാബാബ് പോലെയുള്ള മുസ്ലീംതീവ്രവാദ സംഘടനകള്‍.

Related Articles

Back to top button