IndiaLatest

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഫോണില്ലാതിരുന്നിട്ടും 98.06 ശതമാനം മാര്‍ക്ക്

“Manju”

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ പോലുമില്ലായിരുന്നു മന്‍ദീപ് സിങിന്. എന്നിട്ടും ജമ്മു കശ്മീരിലെ പത്താം ക്ലാസ് പരീക്ഷയില്‍ ഈ കൊച്ചുമിടുക്കന്‍ നേടിയത് 98.06 ശതമാനം മാര്‍ക്ക്. ഒപ്പം ഉദംപുര്‍ ജില്ലയിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കി. മന്‍ദീപിന്റെ അച്ഛന്‍ ശ്യാം സിങ് കര്‍ഷകനാണ്. അമ്മ സന്ധ്യാദേവി വീട്ടമ്മയാണ്. പഠനത്തിനിടെ അച്ഛനെ സഹായിക്കാനും മന്‍ദീപ് സമയം കണ്ടെത്തുന്നുണ്ട്. ‘കൃഷിയിടത്തില്‍ അച്ഛനെയും വീട്ടുജോലികളില്‍ അമ്മയെയും സഹായിക്കാറുണ്ട്. സര്‍ക്കാര്‍ സ്കൂളിലെ ടീച്ചര്‍മാരാണു പഠിക്കാനുള്ള പുസ്തകങ്ങള്‍ നല്‍കിയത്. അവര്‍ക്കു പ്രത്യേക നന്ദി’ മന്‍ദീപ് പറഞ്ഞു. അംറോ ഗ്രാമത്തില്‍ താമസിക്കുന്ന മന്‍ദീപിനു ഡോക്ടര്‍ ആകാനാണ് ആഗ്രഹം.

Related Articles

Back to top button