KeralaLatest

ഇതും നാം അതിജീവിക്കും; ക്യാമ്പയിന് തുടക്കം കുറിച്ചു -ജില്ലാ കലക്ടർ

“Manju”

പ്രജീഷ് വള്ളിയായി

കണ്ണൂർ: കോവിഡ് 19 – വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കുന്നത്തിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട് . ആയതിനായി ഓരോ ഗ്രാമപഞ്ചായത്തിൽ 100 വീതം രോഗികകളെയും കോർപറേഷൻ ,മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഓരോ വാർഡിലും 50 വീതം രോഗികളെയും ചികിത്സിക്കാനും ഉള്ള സെന്ററുകൾ കണ്ടെത്തേണ്ടതായിട്ടുണ്ട് . രോഗലക്ഷണങ്ങൾ ഇല്ലാത്ത, ചെറിയ ലക്ഷണങ്ങളോടുകൂടിയവരെ അവരവരുടെ പ്രദേശങ്ങളിൽ തന്നെ പെട്ടെന്ന് ചികിത്സ ഒരുക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കീഴിലും ഒരുക്കുന്ന അത്തരം സെന്ററുകൾക്ക് ആവശ്യമായി വരുന്ന വിഭവങ്ങൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരമാവധി സ്‌പോർസർഷിപ്പിലൂടെ സമാഹരിക്കേണ്ടതുണ്ട്. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കീഴിലും ഒരുക്കുന്ന അത്തരം സെന്ററുകൾക്ക് താഴെ പറയുന്ന വിഭവങ്ങൾ ആവശ്യമാണ്
കട്ടിൽ
സിംഗിൾ ബെഡ്
കിടക്ക സിംഗിൾ ബെഡ്
ബെഡ് ഷീറ്റ്
തലയിണകൾ
തലയിണ കവർ
ബക്കറ്റുകൾ
മഗ്ഗുകൾ
സാനിറ്ററി കിറ്റ് (സോപ്പ് ,ടൂത്ത് പേസ്റ്റ് ,ടൂത്ത് ബ്രഷ് )
തോർത്ത് മുണ്ടുകൾ
ഡസ്റ്റ് ബിന്നുകൾ
ക്ലീനിങ് ലോഷനുകൾ, അണുനാശിനികൾ മുതലായവ

ജില്ലയിലാകെ ഇത്തരത്തിൽ പതിനായിരം പേരെ ഒരേസമയം ചികിത്സിക്കാനുള്ള വിഭവങ്ങളാണ് ഒരുക്കേണ്ടത്.എല്ലാവരും ഒത്തൊരുമയോടെ സഹകരിക്കുക.

 

 

Related Articles

Back to top button