KeralaLatest

നിഗൂഢതകള്‍ നിറച്ച്‌ ’12th മാന്‍’

“Manju”

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് ഇത്. 12th MAN എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പേര് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്
നിഗൂഢതകള്‍ നിറച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നത്. മാത്രമല്ല ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്. ദൃശ്യം-2 ആയിരുന്നു മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം.ബ്രോ ഡാഡി, L2 എമ്പുരാന്‍, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്‌’ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് പുതിയ ചിത്രം. അടുത്തതായി പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ തുടങ്ങിയ സിനിമകളാണ് ലാലേട്ടന്റേതായി റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രങ്ങള്‍.

Related Articles

Back to top button