IndiaLatest

പുതുവര്‍ഷ ദിനത്തില്‍ രാമജന്മഭൂമി സന്ദര്‍ശിക്കാന്‍ എത്തിയത് 1. 12 ലക്ഷം ഭക്തര്‍

“Manju”

അയോദ്ധ്യ : പുതുവര്‍ഷ ദിനം അയോദ്ധ്യയിലേക്ക് പുണ്യ ദര്‍ശനത്തിനായി ഒഴുകിയെത്തിയത് 1.12 ലക്ഷത്തിലധികം ഭക്തര്‍. ഉത്തര്‍പ്രദേശിലെ രാമജന്മഭൂമിയില്‍ പുതിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിന് ഇടയിലാണ് ഭക്തര്‍ ദര്‍ശന പുണ്യം തേടി എത്തുന്നത്. പുതുവര്‍ഷ ദിനത്തില്‍ രാവിലെ ഏഴ് മണിമുതല്‍ ഭക്തര്‍ എത്തി തുടങ്ങിയിരുന്നു. പതിനൊന്ന് മണിയ്ക്കകം 53,000 ഭക്തര്‍ എത്തി.

ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആറ് വരെ 59,000 ത്തോളം ഭക്തരും രാമജന്മഭൂമി സന്ദര്‍ശിച്ചു. ഈ സമയത്ത് ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തില്‍ നിന്നും രാമജന്മഭൂമിയിലേക്കുള്ള ഇടുങ്ങിയ പാത ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ ബുദ്ധിമുട്ടിയാണ് ഭക്തരെ നിയന്ത്രിച്ചത്.

Related Articles

Back to top button