KeralaLatest

ശാന്തിഗിരി സൗഹൃദത്തിന്റെ നവലോകം സൃഷ്ടിക്കുന്ന ഇടം- മന്ത്രി സജി ചെറിയാൻ

“Manju”

പോത്തൻകോട് : വര്‍ത്തമാനകാല സമൂഹത്തിൽ അസഹിഷ്ണുതകൾ പുകയുമ്പോൾ ജാതി മതവർഗ്ഗ വ്യത്യാസമില്ലാത്ത സൗഹൃദത്തിന്റെ നവലോകമാണ് ശാന്തിഗിരി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതെന്ന് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ചു രാഷ്ട്രീയ സാമൂഹിക സാംസാകരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത സൗഹൃദക്കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശാന്തിഗിരി കൂട്ടായ്മയുടെ കുന്നാണ്. ഇവിടെ പരസ്പര സഹവർത്തിത്വത്തിന്റെ സന്ദേശമാണ് ഗുരു വിഭാവനം ചെയ്തിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ സമസത മേഖലകളെയും സ്പർശിക്കുന്നതാണ് നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആശയങ്ങളെന്നും മന്ത്രി പറഞ്ഞു.

സിപി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. സൗഹൃദക്കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയവരെയെല്ലാം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ സന്യാസിമാർ ചേർന്ന് സ്വീകരിച്ചു. അടൂര്‍ പ്രകാശ് എം.പി.. ബിലിവേഴ്സ് ചര്‍ച്ച റവ.ഫാ. മാത്യൂസ് മോര്‍ സില്‍വാനിയസ് എപ്പിസ്കോപ്പ, മണക്കാട് വലിയപള്ളി ഇമാം ഹാഫിസ് അബ്ദുള്‍ ഗഫാര്‍ മൗലവി, ശിവഗരി ട്രസ്റ്റ് ബോര്‍ മെമ്പര്‍ സ്വാമി സൂഷ്മാനന്ദ, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍ , എം.എൽ.എ. മാരായ മാത്യു കുഴല്‍ നാടന്‍, സി.ആര്‍. മഹേഷ്, പ്രമോദ് നാരായണൻ, ‍മുന്‍ എം.എല്‍.യും കേന്ദ്രമന്ത്രിയുമായിരുന്ന ഒ. രാജഗോപാല്‍, സി.പി.ഐ.(എം.) തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുന്‍ എം.എല്‍.എ. ഐ.എന്‍.റ്റി.യുസി. ദേശീയ പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു, കെ.പി.ശ്രീകുമാര്‍, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.കെ.കെ. മനോജന്‍, കേരളത്തിലെ ബ്രഹ്മകുമാരീസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ബ്രഹ്മകുമാരി സിസ്റ്റര്‍ മിനി, ‍എഴുത്തുകാരനും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ.എം.ആര്‍. തമ്പാന്‍, ഡി.സി.സി. തിരുവനന്തപുരം ജനറല്‍ സെക്രട്ടറി അഡ്വ. തേക്കട അനില്‍കുമാര്‍, മുന്‍ ജലവിഭവ വകുപ്പ് ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.വി.സുഭാഷ് ചന്ദ്രബോസ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അനില്‍കുമാര്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ദാസ് എസ്., മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍ എന്നിവർ പ്രസംഗിച്ചു. ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി സ്വാഗതവും ആശ്രമം ഉപദേശകസമിതി അംഗം കെ.രമണന്‍ കൃതജ്ഞതയും പറഞ്ഞു.

 

Related Articles

Back to top button