കൊല്ലം: രക്ഷാപ്രവര്‍ത്തനത്തിനായി 15 വള്ളങ്ങളും കൂടി പത്തനംതിട്ടയിലേക്ക്. പത്തനംതിട്ട കളക്ടര്‍ ആവശ്യപ്പെട്ട പ്രകാരം അയച്ച 10 വള്ളങ്ങള്‍ക്കു പുറമെ ഇന്നലെ 15 വള്ളങ്ങളുമായി കേരളത്തിന്റെ സ്വന്തം സൈന്യം അതിന്റെ ഹെഡ് ക്വാര്‍ട്ടര്‍സ് ആയ കൊല്ലത്തു നിന്നും (കൊല്ലം വാടി, നീണ്ടകര, അഴീക്കല്‍ മേഖലകള്‍)യാത്ര തിരിച്ചു.
മല്‍സ്യബന്ധന മേഖലയിലെ സന്നദ്ധരായ തൊഴിലാളികള്‍ എല്ലാ പ്രതിബന്ധങ്ങളും മാറ്റിവെച്ചുകൊണ്ടാണ് പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കൊല്ലം വാടി, തങ്കശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് ആദ്യം എത്തിയത്.