IndiaLatest

ഇന്ന് ലോക ചോക്ലേറ്റ്ദിനം.

“Manju”

ഇന്ന് ലോക ചോക്ലേറ്റ്ദിനം. മധുരപ്രിയരായ ഏവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ചോക്കലേറ്റിനായി ഒരു ദിവസം വന്നതിനെക്കുറിച്ചു അറിയാം. 2021 ജൂലൈ 7 അന്താരാഷ്ട്ര ചോക്ലേറ്റ് ദിനാഘോഷത്തിന്റെ പന്ത്രണ്ടാം വര്‍ഷമാണ്. ചോക്ലേറ്റുകളുടെ സാന്നിധ്യം ഏതാണ്ട് പതിനാറാം നൂറ്റാണ്ടിലാണെങ്കിലും, ഇത് ആഘോഷിക്കാന്‍ ഒരു ദിവസം നിശ്ചയിക്കാനുള്ള തീരുമാനം 2009 ലാണ് വന്നത്.

നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങളെയും ഉദ്ദീപിപ്പിക്കുന്നതാണു യഥാര്‍ഥ ചോക്ലേറ്റ് എന്നാണു വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടാണു ചോക്ലേറ്റ് നെവര്‍ ലൈസ് (ഒരിക്കലും കള്ളം പറയില്ല) എന്ന വാചകം തന്നെ രൂപപ്പെട്ടിരിക്കുന്നത്. കണ്ണിനു നേരെ പിടിച്ചു നോക്കിയാല്‍ നല്ല തിളക്കം കാണാം. ശരിയായി പ്രോസസ് ചെയ്തില്ലെങ്കില്‍ വരയും മറ്റും ഉണ്ടാകും, നല്ല തിളക്കവും കാണാനാവില്ല. ചോക്ലേറ്റ് ബാര്‍ ഒന്നൊടിച്ചു നോക്കിയാല്‍ ടിക് എന്ന ശബ്ദത്തില്‍ പൊട്ടുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. വായില്‍ ഒട്ടിപ്പിടിക്കാതെ പെട്ടെന്ന് അലി‍ഞ്ഞു പോകുന്നവയാണിവ. കൈക്കുള്ളില്‍ പിടിച്ചാല്‍ പെട്ടെന്ന് അലിഞ്ഞു പോകും. നല്ല മിനുസവുമുണ്ടാകണം. കൊക്കോയുടെ മണം നമ്മള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നതാണ് മികച്ചതും ഗുണമേന്മയുള്ളതുമായ ചോക്കലേറ്റുകള്‍.

1550 ല്‍ യൂറോപ്പില്‍ അവതരിപ്പിച്ച ചോക്കലേറ്റ് എന്ന മധുരപലഹാരം ലോകത്ത് കൊടുങ്കാറ്റുപോലെ വീശിയടിച്ചു. മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ വിവിധ തരം ചോക്ലേറ്റുകള്‍ ഇഷ്ടപ്പെടുന്നവരാണ്. മാനസികാവസ്ഥയെ ഉയര്‍ത്തുന്നതിനുള്ള മികച്ച ഉത്പന്നം കൂടിയായ ചോക്കലേറ്റുകള്‍ക്ക് ഗുണങ്ങള്‍ ഏറെയാണ്. കോവിഡ് -19 മായി ബന്ധപ്പെട്ട ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗമായി ഡാര്‍ക്ക് ചോക്ലേറ്റ് ഉപയോഗിക്കാമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ കോവിഡ് മൂലമുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നു മുന്‍പ് ട്വീറ്റ് ചെയ്തത് ഇതുമായി ചേര്‍ത്തു വായിക്കാം.

ആരോഗ്യപരമായ പല ഗുണങ്ങളും ചോക്ലേറ്റുകളില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ നടത്തിയ നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മാനസികാവസ്ഥയെ ഉയര്‍ത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കുടലിലെ സൂക്ഷ്മജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ചോക്കലേറ്റ് രക്താതിമര്‍ദ്ദം ലഘൂകരിക്കുന്നതിനും സഹായകരമാണ്. ഈ രുചികരമായ ചോക്ലേറ്റുകളില്‍ ആന്റിഓക്‌സിഡന്റുകള്‍ (തിയോബ്രോമിന്‍) ഉണ്ട്, കൂടാതെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്ന രോഗപ്രതിരോധ ബൂസ്റ്ററുകളായി വര്‍ത്തിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ കാണപ്പെടുന്ന ഫ്ളവനോളുകള്‍ക്കും പ്രോന്തോക്യാനിഡിനുകള്‍ക്കും കോവിഡ് -19 വൈറസിലെ പ്രധാന പ്രോട്ടീസിന്റെ (എംപ്രോ) പ്രവര്‍ത്തനം തടയാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തി.

രണ്ടാം ലോക മഹായുദ്ധകാലത്ത് തങ്ങളുടെ സൈനികര്‍ക്ക് യുഎസ് അധികൃതര്‍ ക്ഷീണമകറ്റാന്‍ ചോക്ലേറ്റ് എത്തിച്ചു നല്‍കിയിരുന്നുവെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ബഹിരാകാശ സഞ്ചാരികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തി രാജ്യാന്തര നിലയങ്ങളിലേക്കും ചോക്ലേറ്റ് കുതിക്കുന്നതും അതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ചോക്ലേറ്റ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഓര്‍മക്കുറവിനെ തടയുകയും ചെയ്യുമെന്നാണ്. ചോക്കലേറ്റില്‍ ധാരാളം കലോറികള്‍ അടങ്ങിയിട്ടുണ്ട്. പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കല്‍, രക്തപ്രവാഹം, രക്തപ്രവാഹം തുടങ്ങിയ രോഗങ്ങളെ ചോക്ലറ്റ്‌ കഴിക്കുന്നതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

എത്രത്തോളം കൊക്കോയുടെ അളവ് ചോക്ലേറ്റില്‍ കൂടുന്നോ അത്രയും ഗുണവും കൂടുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബി എം ജെ ല്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രകാരം , ചോക്ലേറ്റ് ഉപഭോഗം മൂന്നിലൊന്ന് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിര്‍ദ്ദേശിക്കുന്നു. ഉയര്‍ന്ന അളവില്‍ ചോക്ലേറ്റ് കഴിക്കുന്നതിലൂടെ കാര്‍ഡിയോവയോബിളിക് ഡിസോര്‍ഡിയറുകളുടെ അപായ സാധ്യത കുറയ്ക്കാനാകുമെന്നാണ്. എന്നാല്‍ ശരീരഭാരം വര്‍ധിക്കുന്നുവന്നത് ഇതിന്റെ ദോഷവശങ്ങളില്‍ എടുത്തുപറയേണ്ട കാര്യമാണ്.

Related Articles

Back to top button