KeralaLatest

യുവാക്കളെ വെട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍

“Manju”

തിരുവനന്തപുരം : സഹോദരങ്ങളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍ . കണ്ണമ്മൂല ചെന്നിലോട് മൂലയില്‍ വീട്ടില്‍ അശ്വിന്‍(20), പേട്ട കൊക്കോട് ലെയ്‌ന്‍ പുത്തന്‍ വീട്ടില്‍ ആദിത്യന്‍ (21) എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് 6.30-ന്‌ ‌ സഹോദരങ്ങളായ ജിത്തുവിനേയും ജിതിനെയും പേട്ട കുടവൂര്‍ ജങ്ഷനു സമീപമുള്ള ഇടറോഡില്‍ വച്ച്‌ നാലംഗസംഘം മര്‍ദ്ദിക്കുകയും വടിവാളുകൊണ്ട് വെട്ടി പ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.പ്രതികള്‍ക്ക് കഞ്ചാവ് കച്ചവടമാണെന്ന് പ്രചരിപ്പിച്ചെന്നായിരുന്നു ആക്രമണം. ശംഖുംമുഖം അസിസ്റ്റന്‍റ് കമ്മിഷണര്‍ ഡി.കെ. പൃഥ്വിരാജ്, പേട്ട എസ്.എച്ച്‌.ഒ. ബിനുകുമാര്‍, എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.

Related Articles

Back to top button