InternationalLatest

ഇന്ത്യ ഏറ്റവും മികച്ച ആതിഥേയര്‍; അര്‍ജന്റൈന്‍ അംബാസിഡര്‍

വീട്ടിലെത്തിയ അനുഭൂതി

“Manju”

ലക്‌നൗ: സ്വന്തം വീട്ടിലെത്തുന്ന പ്രതീതിയാണ് ഭാരതം സമ്മാനിക്കുന്നതെന്ന് ഇന്ത്യയുടെ അര്‍ജന്റൈൻ അംബാസിഡര്‍ ഡോ.ഹ്യൂഗോ ജാവിയേര്‍ ഗോബി. ശനിയാഴ്ച വാരാണസിയില്‍ നടന്ന ജി 20 കള്‍ച്ചര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും മികച്ച ആതിഥേയരാണ് ഇന്ത്യ. ഭാരതത്തിലേക്ക് വന്നാല്‍ കേവലം സ്വീകരിക്കപ്പെടുക മാത്രമല്ല, സ്വന്തം വീട്ടിലെത്തിയ അനുഭൂതിയാണ് ലഭിക്കുക. ഒരു കുടുംബത്തിലെ അംഗങ്ങളെന്ന പ്രതീതിയാണ് ഇന്ത്യ നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ വാരാണസിയില്‍ ചേര്‍ന്ന സാംസ്‌കാരിക കൂട്ടായ്മ എല്ലാ അര്‍ത്ഥത്തിലും വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ജന്റീനയുടെ അംബാസിഡര്‍ക്ക് പുറമേ, ഇന്ത്യ ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആര്‍ട്‌സ് ഡയറക്ടര്‍ ജോനാഥൻ കെന്നഡിയും ഭാരതത്തിന്റെ ആതിഥ്യമര്യാദയെ പ്രശംസിച്ചു. വളരെ മനോഹരമായാണ് ഇന്ത്യ ജി-20 അദ്ധ്യക്ഷത വഹിക്കുന്നതെന്നും ഭാരതത്തിലെത്തിയ ഓരോ പ്രതിനിധിയും ഇവിടം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയുടെ പ്രത്യേകതകളും വിനോദങ്ങളുമെല്ലാം അടുത്തറിയാൻ കഴിഞ്ഞുവെന്നും കെന്നഡി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button