Latest

മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം; വിശദീകരണം തേടി ഹൈക്കോടതി

“Manju”

കൊച്ചി : സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ചൊവ്വാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. മദ്യശാലകൾക്ക് മുന്നിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂടി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പരാമർശം.

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. കൊറോണ കാലത്ത് ഇത്തരം ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എക്സൈസ് കമ്മിഷണറോട് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

നിലവിൽ കൊറോണ പ്രോട്ടോക്കോൾ ലംഘനമാണ് നടക്കുന്നത് എന്നാണ് ഹർജിക്കാരൻ ആരോപിച്ചത്. ഇത് കോടതി ശരിവെച്ചു. കൊറോണ വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കേ മദ്യശാലകൾക്ക് മുന്നിൽ മാത്രം ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Related Articles

Back to top button