Uncategorized

ഗോവയില്‍ ഓപ്പറേഷന്‍ ലോട്ടസ്…

“Manju”

പനജി: ഗോവയില്‍ എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് എം എല്‍ എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര നേതൃത്വം അനുമതി നല്‍കിയാല്‍ സംസ്ഥാനത്ത് ബി ജെ പിയ്ക്ക് 30 എം എല്‍ എമാര്‍ ഉണ്ടാകുമെന്നും ബി ജെ പി ഗോവ ഇന്‍ചാര്‍ജ് സി ടി രവി പറഞ്ഞു.

നിലവില്‍ 40 അംഗ നിയമസഭയില്‍ 20 എം എല്‍ എമാരാണ് ബി ജെ പിയ്ക്കുള്ളത്.മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ (എം ജി പി) രണ്ട് എം എല്‍ എമാരും മൂന്ന് സ്വതന്ത്ര എം എല്‍ എമാരും പിന്തുണച്ചതോടെ ബി ജെ പി സര്‍ക്കാരിന് 25 പേരുടെ പിന്തുണയുണ്ട്. പനാജിയില്‍ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രവിയുടെ പ്രതികരണം.

Related Articles

Back to top button