KeralaLatest

കോട്ടയം ജില്ലയില്‍ ഇന്ന് 628 പേര്‍ക്ക് കോവിഡ്

“Manju”

കോട്ടയം: ജില്ലയില്‍ 628 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 627 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.പുതിയതായി 6494 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.67 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 271 പുരുഷന്‍മാരും 269 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.489 പേര്‍ രോഗമുക്തരായി. 4719 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 202308 പേര്‍ കോവിഡ് ബാധിതരായി. 195768 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22807 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Related Articles

Back to top button