IndiaLatest

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു

“Manju”

ന്യൂഡൽഹി• കഴിഞ്ഞ 24 മണിക്കൂറിനിടെ 40,425 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ രോഗബാധിതർ 11,18,043 ആയി.

24 മണിക്കൂറിനുള്ളിൽ 681 പേർ കൂടി മരിച്ചു. ആകെ മരണം 27,497 ആയി. ഇതുവരെ 7,00,087 പേർ രോഗമുക്തരായി. നിലവിൽ 3,90,459 പേർ ചികിത്സയിലാണ്.

മഹാരാഷ്ട്രയിൽ രോഗബാധിതർ മൂന്നു ലക്ഷം കടന്നു. 3,10,455 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 11,854 പേർ മരിച്ചു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 1,70,693 ആയി. 2,481 പേരാണ് ഇതുവരെ മരിച്ചത്. ഡൽഹിയിൽ 1,22,793 കേസുകളും 3,628 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button