IndiaLatest

ഏപ്രില്‍-മേയ് മാസങ്ങളില്‍ രാജ്യത്ത് മരിച്ചത് 8 ലക്ഷം പേര്‍

“Manju”

രാജ്യത്ത് കോവിഡ് മരണം ഇരട്ടിയായേക്കും; രണ്ട് മാസത്തിനിടെ മരിച്ചത് 8 ലക്ഷം പേര്‍
ന്യുഡല്‍ഹി: രാജ്യത്ത് ഏ്രപില്‍-മേയ് മാസങ്ങളില്‍ 8 ലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ മിഷന്‍. കഴിഞ്ഞ വര്‍ഷം ഈ മാസങ്ങളില്‍ നാല് ലക്ഷമായിരുന്നു മരണസംഖ്യ. കോവിഡിന്റെ വ്യാപനമാണ് ഈ വര്‍ഷം മരണനിരക്ക് ഇരട്ടിയാകാന്‍ കാരണമെന്ന് ദേശീയ ആരോഗ്യ മിഷന്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് മൂലം നാല് ലക്ഷം പേര്‍ മരിച്ചുവെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. എന്നാല്‍ കോവിഡാനന്തര പ്രശ്‌നങ്ങളും കോവിഡ് ബാധിച്ച മറ്റ് രോഗബാധിതരും ഈ കാലയളവില്‍ മരണമടഞ്ഞതാണ് മരണനിരക്ക് ഉയരാന്‍ കാരണം.
അതേസമയം, രാജ്യത്തിന് ആശ്വാസം നല്‍കുന്ന വാര്‍ത്ത ലോകാരോഗ്യ സംഘടനയില്‍ നിന്നും വരുന്നുണ്ട്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘കോവാക്‌സീന്‍’ കോവിഡ് വാക്‌സിന് ഡബ്ല്യൂഎച്ച്‌ഒയുടെ അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് ചീഫ് സയന്റിസ്റ്റ് സൗമ്യ വിശ്വനാഥന്‍ അറിയിച്ചു. ആറ് ആഴ്ചയ്ക്കുള്ളില്‍ അംഗീകാരം ലഭിച്ചേക്കും. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിക്കുക. കോവാക്‌സീന്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്.

Related Articles

Back to top button