IndiaLatest

എ.ഐ.സി.സി. അധ്യക്ഷൻ: ശശി തരൂർ മത്സരിച്ചേക്കും

“Manju”

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ സ്ഥാനാർഥിയെ നിർത്താൻ ജി-23 യിൽ ആലോചന. ശശി തരൂർ, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് രാഷ്ട്രീയവൃത്തങ്ങളിൽ പ്രചരിക്കുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനുമേൽ ഗാന്ധികുടുംബം സമ്മർദം ചെലുത്തുന്ന പശ്ചാത്തലത്തിലാണിത്. ഗഹ്‌ലോത് ആണെങ്കിൽ മത്സരിക്കുമെന്ന് ജി-23 നേതാക്കൾതന്നെ മാധ്യമപ്രവർത്തകരോട് രഹസ്യമായി പറഞ്ഞിട്ടുമുണ്ട്.

രാജിവെച്ച നേതാവ് ഗുലാംനബി ആസാദിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞദിവസം മനീഷ് തിവാരി പ്രതികരിച്ചത്. ജി-23 നേതാക്കളുമായി സോണിയാ ഗാന്ധി സംസാരിച്ച ശേഷമുണ്ടാക്കിയ സമവായക്കരാർ പാലിച്ചിരുന്നെങ്കിൽ ആസാദിന്റെ രാജി ഉണ്ടാവില്ലെന്നായിരുന്നു തിവാരിയുടെ പ്രതികരണം.

Related Articles

Back to top button