KeralaLatest

കൊടിമരങ്ങള്‍ ഉടൻ നീക്കണം

“Manju”

തൃശ്ശൂര്‍ : പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങൾ, ബോർഡുകൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. മന്നം ഷുഗർ മിൽസ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത ഹർജിയിലെ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വ്യക്തികൾ, ഏജൻസികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ പൊതു ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഹോർഡിംഗുകളും കൊടിമരങ്ങളും മറ്റും നവംബർ 25ന് മുൻപ് അവ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പിഴതുക ഈടാക്കുന്നത് അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ബിന്ദുലാല്‍ തൃശ്ശൂര്‍

Related Articles

Back to top button