InternationalLatest

ബഹിരാകാശ യാത്രക്കൊരുങ്ങി വിസ വുഡ്സാറ്റ്

“Manju”

വെല്ലിംഗ്ടൺ : വിസ വുഡ്‌സാറ്റ് ( WISA Woodsat ) ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു. ബഹിരാകാശത്തെ സങ്കീര്‍ണമായ അന്തരീക്ഷത്തില്‍ പ്ലൈവുഡ് എങ്ങനെ പ്രതികരിക്കുമെന്നും അതിനുണ്ടാകുന്ന മാറ്റങ്ങളും സ്വഭാവവും മനസിലാക്കാനും ഈ മരത്തടിയില്‍ തീര്‍ത്ത ഉപഗ്രഹ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്‌. ആര്‍ട്ടിക് ആസ്ട്രനോട്ടിക്സ് എന്ന ഫിന്നിഷ് സാറ്റലൈറ്റ് കമ്പനിയാണ് വുഡ്‌സാറ്റിന്റെ രൂപകല്പനയ്ക്ക് പിന്നില്‍. 2021 നവംബര്‍ മാസം ന്യൂസിലന്‍ഡില്‍ നിന്ന് വുഡ്‌സാറ്റിന്റെ വിക്ഷേപണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

വിക്ഷേപിക്കപ്പെടുന്ന വുഡ്‌സാറ്റ് ഭൂമിയ്ക്ക് ചുറ്റുമുള്ള പോളാര്‍ ഓര്‍ബിറ്റിലേക്ക് കടക്കും. മരത്തടി സാറ്റലൈറ്റിന്റെ വിക്ഷേപണം വിജയിച്ചാല്‍ ഭാവിയില്‍ ഉപഗ്രഹ വിക്ഷേപണ രംഗത്തേക്ക് ചെലവുകുറഞ്ഞ ബദല്‍ മാര്‍ഗമായി ഇതിനെ തങ്ങള്‍ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് വുഡ്‌സാറ്റിന്റെ നിര്‍മ്മാതാക്കളായ യു.പി.എം പ്ലൈവുഡ് കമ്പനി പറയുന്നത്. ലോകത്ത് ആദ്യമായാണ് മരത്തടിയില്‍ തീര്‍ത്ത ഉപഗ്രഹം വിക്ഷേപണം നടത്തുന്നത്.

Related Articles

Back to top button