Beauty Tips

മാനിക്യൂര്‍ വീട്ടില്‍ തന്നെ ചെയ്യാം വളരെ എളുപ്പത്തില്‍

“Manju”

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആരും ഒട്ടും തന്നെ പിറകിലല്ല. കൂടുതലായും സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൗന്ദര്യ സരക്ഷണം നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.സൗന്ദര്യ സംരക്ഷണം മുഖസൗന്ദര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. നമ്മുടെ കാലിന്റെയും കൈകളുടെയും എല്ലാം സംരക്ഷണം അതില്‍ പെടുന്നവയാണ്.

മിക്ക ആളുകളും ബ്യൂട്ടിപാര്‍ലറില്‍ പോയി ചെയ്യുന്ന ഒന്നാണ് മാനിക്യൂര്‍. എന്നാല്‍ ഇനി ബ്യൂട്ടി പാര്‍ലറില്‍ പോകാതെ വീട്ടില്‍ തന്നെ എളുപ്പം അത് ചെയ്യാവുന്നതാണ്. നെയില്‍ ബ്രഷ്, ക്യൂട്ടിക്കിള്‍ കട്ടര്‍, ക്യൂട്ടിക്കിള്‍ പുഷര്‍, നെയില്‍ കട്ടര്‍, ബഫര്‍ എന്നിവയെല്ലാം അടങ്ങിയ കിറ്റ് വിപണിയില്‍ ലഭ്യമാണ്.

ആദ്യം ഒരു ബൗളില്‍ അല്‍പം ചൂടുവെള്ളം എടുത്ത് അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരും അല്‍പം ഇന്തുപ്പും ഏതെങ്കിലുമൊരു ഷാംപൂവും ചേര്‍ക്കുക. പിന്നീട് ഈ വെള്ളത്തില്‍ ഇരുപത് മിനിറ്റ് കൈകള്‍ ഇതില്‍ മുക്കിവെക്കുക.

ശേഷം ക്യൂട്ടിക്കിള്‍ പുറകിലേക്ക് പുഷ് ചെയ്ത് കട്ടര്‍ ഉപയോഗിച്ച് നഖത്തിന്റെ അരികിലെ ക്യൂട്ടിക്കിള്‍ വൃത്തിയാക്കാം. പിന്നീട് ആവശ്യാനുസരണം നഖങ്ങള്‍ മുറിച്ച് ബ്രഷ് ഉപയോഗിച്ച് പതുക്കെ സ്‌ക്രെബ് ചെയ്ത് നഖങ്ങള്‍ വൃത്തിയാക്കുക. നഖങ്ങള്‍ തുടങ്ങുന്ന ഭാഗം വരണ്ടതാണെങ്കില്‍ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്ത് ഉപയോഗിക്കുന്ന സ്‌ക്രബ് തന്നെ കൈകളിലും ഉപയോഗിക്കാം. താഴെ നിന്നും മുകളിലേക്ക് വേണം വിരലുകള്‍ ചലിപ്പിക്കാന്‍. ഇനി മാനിക്യൂര്‍ ചെയ്യാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോകേണ്ടതില്ല. വീട്ടില്‍ തന്നെ എളുപ്പം ചെയ്യാം

Related Articles

Back to top button