Latest

പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരി

“Manju”

വാഷിംഗ്ടൺ : വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരിയെ വിമാനജീവനക്കാർ കെട്ടിയിട്ടു . ടെക്‌സാസിൽ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയെയാണ് കെട്ടിയിട്ടത് . വിമാനം പറക്കുന്നതിനിടെ വാതിൽ തുറക്കാനും ,പുറത്തേക്കിറങ്ങാനും ശ്രമിച്ചതിനെ തുടർന്നാണിത് . തടയാനെത്തിയ ക്രൂ അംഗങ്ങളെ ഇവർ ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് .

മൂന്ന് മണിക്കൂറോളം വൈകി പുലർച്ചെ ഒന്നരയോടെയാണ് ടെക്‌സാസിൽ നിന്ന് വിമാനം പുറപ്പെട്ടത് . ഇതേ തുടർന്ന് യാത്രക്കാരി ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നു . വിമാനം പറന്നുയർന്ന ഉടൻ ഇവർ വിമാനത്തിന്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയായിരുന്നു . ഈ വിമാനത്തിൽ നിന്ന് ഇറങ്ങണം എന്ന് അലറിക്കൊണ്ടായിരുന്നു വാതിൽ തുറക്കാൻ ശ്രമിച്ചത്.

സമാധാനിപ്പിച്ച് സീറ്റിൽ ഇരുത്താൻ ശ്രമിച്ച സ്ത്രീ ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു . കാര്യങ്ങൾ നിയന്ത്രണാതീതമായപ്പോഴാണ് ക്രൂ അംഗങ്ങൾ ചേർന്ന് ഇവരെ കെട്ടിയിട്ടത് . യാത്രക്കാരിലൊരാള്‍ ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയായിരുന്നു .

Related Articles

Back to top button