KeralaLatest

ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ്‌ വ്യാപനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ കൊവിഡ്‌ സ്ഥിരീകരിക്കുന്നത്. രണ്ട് പേര്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇരുപ്പ്ക്കല്ല് ഊരിലെ 40കാരി, ഇടലിപ്പാറ ഊരിലെ 24കാരന്‍ എന്നിവര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ഇവരുടെ ഉറവിടം വ്യക്തമല്ലെന്നും ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രോഗ വ്യാപനത്തെ ചെറുക്കാനുള്ള എല്ലാ വിധ സംവിധാനങ്ങളും സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.

Related Articles

Back to top button