KeralaLatest

സ്നേഹ അനുവിന് സ്വീകരണം നല്‍കി

“Manju”

 

തിരുവനന്തപുരം : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ രാജാജി നഗര്‍ സ്വദേശി സ്നേഹ അനുവിനെ ആദരിച്ചു. ഫ്രണ്ട്സ് ഓഫ് ട്രിവാന്‍ഡ്രം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പൂയം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, കരമന ജയന്‍, സബീര്‍ തിരുമല, ഫ്രണ്ടസ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡന്റ് പി.കെ.എസ്. രാജന്‍, ശ്രീകണ്ഠേശ്വേരം സതീഷ്, മോഹന്‍ കരമന, വലിയശാല പ്രവീണ്‍, പവിത്രൻ കിഴക്കേനട തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button