KeralaLatest

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

“Manju”

എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക് | Ezhuthachan Puraskaram | Zacharia |  Manorama Online

ശ്രീജ.എസ്

തിരുവനന്തപുരം: 2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 27 ന് സമര്‍പ്പിക്കും. വൈകിട്ട് 3.30 ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണസമ്മേളനത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും.

പുരസ്‌കാര നിര്‍ണ്ണയസമിതി ചെയര്‍മാന്‍ വൈശാഖന്‍ ആദരഭാഷണം നടത്തും. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത പ്രശസ്തിപത്രം വായിക്കും. സക്കറിയ മറുപടിപ്രസംഗം നടത്തും. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ നന്ദിയും രേഖപ്പെടുത്തും.

മലയാളഭാഷക്കും സാഹിത്യത്തിനും നല്‍കിയ അമൂല്യമായ സംഭാവനകളെ സമാദരിച്ചാണ് ഭാഷാപിതാവിന്റെ പേരില്‍ കേരള സര്‍ക്കാര്‍ പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിവരുന്നത്.

Related Articles

Back to top button