KeralaLatest

മകനെ തലയ്ക്കടിച്ച കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം തടവ്

“Manju”

ചാവക്കാട്: അച്ഛനെ മര്‍ദിച്ചത് ചോദിക്കാനെത്തിയ മകനെ തലയ്ക്കടിച്ച കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.പോര്‍ക്കുളം പൂക്കോട്ടില്‍ പ്രമോദി(37)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2015 മാര്‍ച്ച്‌ എട്ടിന് വൈകീട്ട് 6.30-നാണ് കേസിനാസ്പദമായ സംഭവം. പോര്‍ക്കുളം മേപ്പാട് സുബ്രഹ്മണ്യന്റെ മകന്‍ സുബിനാ(17)ണ് പരിക്കേറ്റത്. പിഴസംഖ്യ പരിക്കേറ്റ സുബിന് നല്‍കണമെന്നും വിധിയിലുണ്ട്.

Related Articles

Back to top button