KeralaLatest

നീല, വെള്ള കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിത രണം അടുത്തയാഴ്ച

“Manju”

ശ്രീജ.എസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പുരോ​ഗമിക്കുന്നു. എറണാകുളം ജില്ലയില്‍ ഭക്ഷ്യ കിറ്റുകളുടെ 60 ശതമാനവും വിതരണം ചെയ്തു.

ബിപിഎല്‍ പിങ്ക്‌ കാര്‍ഡുകാര്‍ക്കുള്ള കിറ്റുകളുടെ വിതരണം ഈ ആഴ്‌ച പൂര്‍ത്തിയാകും. നീല, ‌വെള്ള കാര്‍ഡുകള്‍ക്കുള്ള കിറ്റ്‌ വിതരണം അടുത്തയാഴ്‌ച ആരംഭിക്കും.

ലഭിച്ച‌ 1,87,305 കിറ്റുകളില്‍ 1,11,513 എണ്ണത്തിന്റെ വിതരണം പൂര്‍ത്തിയായതായിട്ടാണ് സപ്ലൈകോ അധികൃതര്‍ അറിയിച്ചത്.

Related Articles

Back to top button