IndiaLatest

വാക്‌സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരം; ഡോ. സൗമ്യ സ്വാമിനാഥന്‍

“Manju”

ഡല്‍ഹി  ; കൊവിഡിനെതിരെ വിവിധ വാക്സിനുകള്‍ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍. അതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും നിലവില്‍ ഇത് അപകടകരമായ പ്രവണതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഡോസ് വാക്‌സിന്‍ എപ്പോള്‍, ആര് സ്വീകരിക്കണമെന്ന് രാജ്യങ്ങളിലെ ജനങ്ങള്‍ തന്നെ തീരുമാനമെടുക്കാന്‍ ആരംഭിച്ചാല്‍ സാഹചര്യം ഗുരുതരമാകുമെന്നും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button