KeralaLatest

അള്‍ഷിമേഴ്സ് സാധ്യത കണ്ണില്‍ നോക്കി മനസിലാക്കമെന്ന് പുതിയ പഠനം.

“Manju”

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ അല്‍സ്‌ഹൈമേഴ്‌സ്‌ രോഗസാധ്യത കൂടും - Alzheimers |  Healthy Food | Healthy Diet | Health | Manorama Online

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അള്‍ഷിമേഴ്സ് സാധ്യത കണ്ണില്‍ നോക്കി മനസിലാക്കമെന്ന് പുതിയ പഠനം. ഡിമെന്‍ഷ്യ സ്‌ക്രീനിങ്ങില്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ പ്രധാന ഘടകമാണെന്നാണ് ഇംഗ്ലണ്ടിലെ ലഫ്ബറോ സര്‍കലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. മസ്തിഷ്‌കാരോഗ്യം കണ്ണില്‍ പ്രകടമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാഴ്ച പരിശോധനയിലൂടെ പന്ത്രണ്ടു വര്‍ഷം മുമ്പേ ഡിമെന്‍ഷ്യ സാധ്യത തിരിച്ചറിയാമെന്ന് പഠനത്തില്‍ കണ്ടെത്തി. നോര്‍ഫോക്കയിലെ 8,623 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. പഠനത്തില്‍ ഇതില്‍ 537 പേര്‍ക്ക് ഡിമെന്‍ഷ്യ സ്ഥിരീകരിച്ചു. ഗവേഷണത്തിന് തുടക്കത്തില്‍ തന്നെ കഴ്ച പരിശോധന നടത്തിയിരുന്നു. ചലിക്കുന്ന ഡോട്ടുകളുള്ള സ്‌ക്രീനില്‍ ത്രികോണ രൂപം രൂപപ്പെടുന്നയുടന്‍ ബട്ടണ്‍ പ്രസ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഡിമന്‍ഷ്യ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ ത്രികോണ രൂപം കാണാന്‍ മറ്റുള്ളവരെക്കാള്‍ വൈകിയെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടി. ഡിമന്‍ഷ്യയുടെ തുടക്കം പലപ്പോഴും കാഴ്ചയിലെ പ്രശ്നങ്ങളായിട്ടും പ്രകടമാകാമെന്നും ഗവേഷകര്‍ പറയുന്നു. മറവിരോഗത്തിന് കാരണമാകുന്ന അംലോയ്ഡ് പ്ലേക്കുകള്‍ കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്‌കത്തിന്റെ ഭാഗങ്ങളെ ആദ്യം ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ ഓര്‍മ സംബന്ധമായ പരിശോധനകള്‍ക്ക് മുമ്പേ കാഴ്ചപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബീറ്റ അമിലോയ്ഡിന്റെയും മറ്റൊരു മാംസ്യമായ റ്റൗവുവിന്റെയും സാന്നിധ്യമാണ് അള്‍ഷിമേഴ്സിന്റെ ലക്ഷണം.

Related Articles

Back to top button