KeralaLatestPalakkad

കൈകളില്ല, വാക്‌സിന്‍ സ്വീകരിച്ചത് കാലില്‍; മാതൃക തീര്‍ത്ത് 22 കാരന്‍

“Manju”

പാലക്കാട്; കോവിഡ് വാക്സിനെടുത്ത് പുതിയ മാതൃക തീര്‍ത്ത് 22 കാരന്‍. കൈകളില്ലാത്തതിനാല്‍ കാലുകളിലൂടെയാണ് പ്രണവ് വാക്സിന്‍ സ്വീകരിച്ചത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വാക്സിനേഷന്‍ നടക്കുന്നത്.

പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പ്രണവ് ഇന്നലെ സൈക്കിള്‍ ചവിട്ടിയാണ് ആലത്തൂര്‍ പഴയ പൊലീസ് സ്റ്റേഷനിലെ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛന്‍ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. എന്നാല്‍ ഇരു കൈകളുമില്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യം അമ്ബരന്നു. ആരോഗ്യ വകുപ്പില്‍നിന്നു നിര്‍ദേശം എത്തിയതോടെ കാല്‍ വഴി വാക്സീന്‍ സ്വീകരിച്ചു. കോവിഷീല്‍ഡ് വാക്സീന്റെ ആദ്യ ഡോസാണ് പ്രണവ് സ്വീകരിച്ചത്. വാക്സിനേഷന്‍ മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണു കാല്‍വഴിയുള്ള തന്റെ വാക്സിനേഷനെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button